അര്ബുദ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാര്പാപ്പ പോപ്പ് ലിയോ പതിനാലാമന്റെ പുതിയ ചിത്രങ്ങള് വത്തിക്കാന് പുറത്തുവിട്ടു
ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യനിലയില് പുരോഗതിയുണ്ടെന്ന് വത്തിക്കാന് അറിയിച്ചു.
ശ്വാസകോശ അര്ബുദ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാര്പാപ്പ പോപ്പ് ലിയോ പതിനാലാമന്റെ പുതിയ ചിത്രങ്ങള് വത്തിക്കാന് പുറത്തുവിട്ടു. ആശുപത്രിയിലെ താല്ക്കാലിക ചാപ്പലില് കുര്ബാന അര്പ്പിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യനിലയില് പുരോഗതിയുണ്ടെന്ന് വത്തിക്കാന് അറിയിച്ചു.
തന്റെയും മറ്റ് രോഗികളുടെയും പരിചരണത്തിനായി രാപ്പകലില്ലാതെ പ്രവര്ത്തിക്കുന്ന ആശുപത്രി ജീവനക്കാരോട് മാര്പ്പാപ്പ നന്ദി അറിയിച്ചു. മാര്പ്പാപ്പമാര് ചികിത്സയ്ക്കായി എത്തുമ്പോള് താമസിക്കുന്നതിനായി ആശുപത്രിയുടെ പത്താം നിലയില് സജ്ജീകരിച്ചിട്ടുള്ള മുറികളില് വെച്ചാണ് കുര്ബാന നടന്നത്.
നിലവില് സ്വന്തമായി സാധാരണ കാര്യങ്ങള് ചെയ്യാന് പാപ്പയ്ക്ക് സാധിക്കുന്നുണ്ടെന്നും ചികിത്സയില് കഴിയുന്ന ഡോക്ടര്മാര് അറിയിച്ചു.അര്ബുദം പൂര്ണ്ണമായി ഭേദമായോ എന്നറിയുന്നതിനുള്ള പോസ്റ്റ്-ഓപ്പറേറ്റീവ് പരിശോധനാ ഫലങ്ങള് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
.jpg)


