ശസ്ത്രക്രിയക്ക് പിന്നാലെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

pope

ജെമിലി ആശുപത്രിയിലെ ഡോക്ടമാര്‍ക്കും, നഴ്‌സുമാര്‍ക്കും, മറ്റ് ജീവനക്കാര്‍ക്കും പ്രത്യേക നന്ദിയുമറിയിച്ചു.

അര്‍ബുദ ശസ്ത്രക്രിയക്ക് ശേഷം ആദ്യമായി വത്തിക്കാനില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു അഭിസംബോധന. കഴിഞ്ഞ ദിവസങ്ങളില്‍ തനിക്കായി പ്രാര്‍ത്ഥിച്ച വിശ്വാസികള്‍ക്ക് മാര്‍പ്പാപ്പ നന്ദി പറഞ്ഞു. 

ജെമിലി ആശുപത്രിയിലെ ഡോക്ടമാര്‍ക്കും, നഴ്‌സുമാര്‍ക്കും, മറ്റ് ജീവനക്കാര്‍ക്കും പ്രത്യേക നന്ദിയുമറിയിച്ചു. അസുഖം ബാധിച്ച് ബുദ്ധിമുട്ടുകളനുഭവിക്കുന്നവരോട് ഈ രോഗാനുഭവം തന്നെ കൂടുതല്‍ അടുപ്പിച്ചുവെന്നും മാര്‍പ്പാപ്പ പറഞ്ഞു. പ്രതിസന്ധിഘട്ടം പിന്നിട്ട സ്ഥിതിക്ക് ഇനി മെല്ലെ ദൈനംദിന ജോലികളിലേക്ക് തിരിച്ചെത്തുമെന്നാണ് ലിയോ പതിനാലാമന്റെ കുറിപ്പ്.

ശ്വാസകോശ അര്‍ബുദ ശസ്ത്രക്രിയ കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം ഇന്നലെയാണ് മാര്‍പ്പാപ്പ ജെമിലി ആശുപത്രി വിട്ടത്. വരും ദിവസങ്ങളിലും ചികിത്സ തുടരുമെന്നാണ് വിവരം.

Tags