ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു

pope francis
pope francis

വത്തിക്കാന്‍ ഭരണകേന്ദ്രത്തിലെ വൈദികര്‍ക്കും മെത്രാന്മാര്‍ക്കും കര്‍ദിനാള്‍മാര്‍ക്കുമുള്ള ഒരാഴ്ചത്തെ നോമ്പുകാല ധ്യാനത്തില്‍ മാര്‍പാപ്പയും പങ്കെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സുഖംപ്രാപിച്ചുവരുന്നു. വത്തിക്കാന്‍ ഭരണകേന്ദ്രത്തിലെ വൈദികര്‍ക്കും മെത്രാന്മാര്‍ക്കും കര്‍ദിനാള്‍മാര്‍ക്കുമുള്ള ഒരാഴ്ചത്തെ നോമ്പുകാല ധ്യാനത്തില്‍ മാര്‍പാപ്പയും പങ്കെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രി മുറിയിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം പങ്കെടുക്കുന്നത്. ഫാദര്‍ റോബര്‍ട്ടോ പസോളിനി നേതൃത്വം നല്‍കുന്ന ധ്യാനം ഞായറാഴ്ച ആണ് ആരംഭിച്ചത്.


ഒപ്പം ഭരണകാര്യങ്ങളില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയും ചീഫ് ഓഫ് സ്റ്റാഫുമായി ആശുപത്രി മുറിയില്‍ വെച്ച് ചര്‍ച്ച ചെയ്ത് വേണ്ട നിര്‍ദേശങ്ങളും മാര്‍പാപ്പ നല്‍കുന്നുണ്ട്. താന്‍ ചുമതലയേറ്റതിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷങ്ങളെ കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 14-നാണ് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പയ്ക്ക് നിലവില്‍ ഓക്‌സിജന്‍ തെറാപ്പി തുടരുന്നുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല.

Tags