ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി

Pope Francis
Pope Francis

ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സ തുടരും.

ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ ഓഡിയോ സന്ദേശം വത്തിക്കാന്‍ പുറത്തുവിട്ടു. 

പോപ്പിന് നിലവില്‍ ശ്വാസതടമില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. എന്നാല്‍ ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സ തുടരും.

ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14നാണ് റോമിലെ ജമേലി ആശുപത്രിയില്‍ മാര്‍പാപ്പയെ പ്രവേശിപ്പിച്ചത്. പിന്നാലെ ന്യൂമോണിയ ബാധിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ മാര്‍പാപ്പയുടെ നില അതീവ ഗുരുതരമായിരുന്നു. കടുത്ത അണുബാധയും കഫക്കെട്ടും നേരിടുന്ന മാര്‍പാപ്പയ്ക്ക് കൃത്രിമശ്വാസം നല്‍കുന്നുവെന്നായിരുന്നു വത്തിക്കാന്‍ അറിയിച്ചത്.

Tags