രാഷ്ട്രീയ ദുരന്തം ; നെതന്യാഹുവിനെതിരെ പ്രതിപക്ഷം രംഗത്ത്

yair lapid

നമ്മുടെ ചരിത്രത്തില്‍ ഇതുപോലൊരു രാഷ്ട്രീയ ദുരന്തം ഉണ്ടായിട്ടില്ല.

ഇറാനുമായുള്ള വെടിനിര്‍ത്തലിനെ ശക്തമായി വിമര്‍ശിച്ച് ഇസ്രയേല്‍ പ്രതിപക്ഷ നേതാക്കള്‍. യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
നമ്മുടെ ചരിത്രത്തില്‍ ഇതുപോലൊരു രാഷ്ട്രീയ ദുരന്തം ഉണ്ടായിട്ടില്ല. നമ്മുടെ ദേശീയ സുരക്ഷയുടെ കാതലായ കാര്യങ്ങളെ കുറിച്ചു തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഇസ്രയേല്‍ മേശയുടെ അടുത്തുപോലും ഉണ്ടായിരുന്നില്ല, പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് എക്‌സില്‍ കുറിച്ചു.

ആവശ്യപ്പെട്ടതെല്ലാം സൈന്യം നടപ്പിലാക്കി, പൊതുജനങ്ങള്‍ പ്രതിരോധ ശേഷി കാണിച്ചു. പക്ഷെ നെതന്യാഹു രാഷ്ട്രീയമായി പരാജയപ്പെട്ടു, തന്ത്രപരമായി പരാജയപ്പെട്ടു. അദ്ദേഹം സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങളൊന്നും നേടിയില്ല യെയര്‍ ലാപിഡ് വ്യക്തമാക്കി.
ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഷി നിര്‍വീര്യമാക്കണമെന്നും ഇറാന്‍ ഭരണകൂടത്തെ ദുര്‍ബലപ്പെടുത്തുകയോ അട്ടിമറിക്കുകയോ ചെയ്യണമെന്നും ടെഹ്‌റാന്റെ പ്രാദേശിക സ്വാധീനം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags