ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി ഇതുവരെ എത്തിയത് അറുപതിനായിരത്തിലധികം തീർത്ഥാടകർ
ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി ഇതുവരെ എട്ടുലക്ഷത്തി അറുപതിനായിരത്തിലധികം (860,000+) തീർത്ഥാടകർ വിശുദ്ധ മണ്ണിലെത്തിയതോടെ പുണ്യഭൂമി ഭക്തിനിർഭരമായി.ആകെ 15 ലക്ഷത്തിലധികം ഹാജിമാരെ സ്വീകരിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. എത്തിയവരിൽ ഭൂരിഭാഗവും (8,20,000 പേർ) വിമാനമാർഗമാണ് എത്തിയത്. 126 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇടനിലക്കാരില്ലാതെ സേവനങ്ങൾ ബുക്ക് ചെയ്യാൻ 'നുസ്‌ക്' സ്മാർട്ട് കാർഡുകളും പ്ലാറ്റ്‌ഫോമും ഇത്തവണ നിർബന്ധമാക്കിയിട്ടുണ്ട്. 'മക്ക റൂട്ട്' പദ്ധതി വഴി 12 ലക്ഷത്തിലധികം ആളുകൾക്ക് വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങൾ 15 മിനിറ്റുകൊണ്ട് പൂർത്തിയാക്കാൻ സാധിക്കുന്നു എന്നത് ഈ വർഷത്തെ വലിയ നേട്ടമാണ്.
തീർത്ഥാടകരുടെ യാത്ര സുഗമമാക്കാൻ 'ഹജ്ജ് വിത്തൗട്ട് ബാഗ്' (ബാഗേജ് രഹിത യാത്ര) പദ്ധതി ഇത്തവണ എല്ലാ വിദേശികൾക്കുമായി വ്യാപിപ്പിച്ചു. ഇതുവഴി ലഗേജുകളും സംസം വെള്ളവും നേരിട്ട് താമസസ്ഥലങ്ങളിൽ എത്തും. ഗതാഗതത്തിനായി 33,000 ബസുകളും 5,000 ടാക്സികളും സജ്ജമാണ്. കൂടാതെ, തിരക്ക് നിയന്ത്രിക്കാൻ മണിക്കൂറിൽ 72,000 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള മാഷാഇർ മെട്രോ രണ്ടായിരത്തിലധികം സർവീസുകൾ നടത്തും. പുണ്യനഗരങ്ങളിൽ നൂറു ശതമാനം 5G കവറേജ് ഉറപ്പാക്കിയതിനൊപ്പം ഡിജിറ്റൽ സേവനങ്ങൾക്കായി 2,400 സാങ്കേതിക വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ട്.
.jpg)

