പേർഷ്യൻ ഗൾഫിൽ കപ്പലിന് നേരെ ആക്രമണം; ആറ് ഇന്ത്യക്കാർ സുരക്ഷിതർ

PersianGulf

പേർഷ്യൻ ഗൾഫിൽ സഞ്ചരിച്ചിരുന്ന ലൈബീരിയൻ പതാകയുള്ള എണ്ണക്കപ്പലിന് നേരെ പ്രൊജക്ടൈൽ ആക്രമണമുണ്ടായതായി റിപ്പോർട്ട്. എം.ടി. ഫുജൈറ എനർജി എന്ന കപ്പലിലാണ് സംഭവം നടന്നത്. കപ്പലിൽ ആറ് ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്നു.

ആറ് ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. കപ്പൽ അൽ റുവൈസിൽ നിന്ന് യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പുറത്തുവന്ന വിവരം.ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ വീണ്ടും ചർച്ചയാകാനും ഈ സംഭവം കാരണമായിട്ടുണ്ട്.

Tags