ടെഹ്‌റാനില്‍ നിന്ന് ഉടനടി ആളുകള്‍ ഒഴിഞ്ഞുപോകണം ; മുന്നറിയിപ്പുമായി ട്രംപ്

Donald Trump
Donald Trump

ടെഹ്‌റാന്‍ ഉടനടി ഒഴിപ്പിക്കണമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.

ടെഹ്‌റാനില്‍ നിന്ന് ഉടനടി ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ അമേരിക്കയുമായി ഒരു ആണവ കരാര്‍ ഒപ്പിടേണ്ടതായിരുന്നുവെന്ന് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. ടെഹ്‌റാന്‍ ഉടനടി ഒഴിപ്പിക്കണമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇറാന് ഒരു ആണവായുധം ഉണ്ടാകാന്‍ പാടില്ല. താന്‍ ഇത് പലതവണ പറഞ്ഞിട്ടുള്ളതാണ്. എല്ലാവരും ഉടനടി ടെഹ്‌റാന്‍ വിട്ടുപോകണമെന്നാണ് ട്രംപിന്റെ കുറിപ്പ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാന് നേരെ സൈനിക നടപടികള്‍ ശക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ ആഹ്വാനം.

tRootC1469263">

ഈ നടപടികള്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനല്ല, മറിച്ച് അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നെതന്യാഹു വാദിച്ചിരുന്നു. അതേസമയം, യുഎസ് പൗരന്മാര്‍ ഇസ്രയേലിലേക്ക് യാത്ര ചെയ്യരുതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ എയര്‍ലൈനുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.

Tags