പെഡ്രോ സാഞ്ചസ് വീണ്ടും സ്പാനിഷ് പ്രധാനമന്ത്രി

google news
ppp

മാഡ്രിഡ്: സ്‌പെയിനില്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവ് പെഡ്രോ സാഞ്ചസിനെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ജൂലായില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് ഭൂരിപക്ഷമായ 176 സീറ്റ് നേടായില്ല. തുടര്‍ന്ന് മറ്റ് പാര്‍ട്ടികളുമായി ധാരണയിലെത്തുകയായിരുന്നു. പാര്‍ലമെന്റില്‍ സാഞ്ചസിന് 350ല്‍ 179 അനുകൂല വോട്ട് ലഭിച്ചു. 171 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. 2018ലാണ് 51കാരനായ സാഞ്ചസ് സ്‌പെയിനിന്റെ പ്രധാനമന്ത്രിയായത്.

പൊതുതിരഞ്ഞെടുപ്പില്‍ 137 വോട്ടുമായി പീപ്പിള്‍സ് പാര്‍ട്ടിയായിരുന്നു മുന്നില്‍. 121 വോട്ടുമായി രണ്ടാം സ്ഥാനത്തായിരുന്നു പെഡ്രോയുടെ പാര്‍ട്ടി. പീപ്പിള്‍സ് പാര്‍ട്ടിയുടെ സഖ്യ കക്ഷിയായ വോക്‌സ് പാര്‍ട്ടിക്ക് 33 സീറ്റ് മാത്രമാണ് നേടായത്. ഇതോടെയാണ് പെഡ്രോ മറ്റ് പാര്‍ട്ടികളെ ഒപ്പം നിറുത്തി അധികാരം നിലനിറുത്തിയത്.

Tags