യുക്രെയ്ന് യുദ്ധത്തിന് സമാധാനപരമായ പരിഹാരം; സെലെന്‍സ്കിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി
ഫോണ്‍ സംഭാഷണത്തിലാണ് സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി അറിയിച്ചത്.
റഷ്യ-യുക്രെയ്ന് യുദ്ധത്തിന് നയതന്ത്രത്തിലൂടെയും ചര്‍ച്ചകളിലൂടെയും സമാധാനപരമായ പരിഹാരം കാണണമെന്ന നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയുമായി തിങ്കളാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി അറിയിച്ചത്.
റഷ്യക്കും യുക്രെയ്നുമിടയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി ഇന്ത്യ സമര്‍പ്പിച്ച നിര്‍ദേശത്തിന് ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ സംഭാഷണമാണിത്. സംഘര്‍ഷത്തില്‍ മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നിലപാടാണ് ഇന്ത്യക്കുള്ളതെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. യുദ്ധത്തിന്റെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സെലെന്‍സ്കി പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.
.jpg)

