തങ്ങൾ മുന്നോട്ടുവെയ്ക്കുന്ന ഉപാധികൾ അംഗീകരിച്ചാൽ സമാധാനത്തിന് തയ്യാർ ; ഇറാൻ

iran

 തങ്ങൾ മുന്നോട്ടുവെയ്ക്കുന്ന ഉപാധികൾ അംഗീകരിച്ചാൽ സമാധാനത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി ഇറാൻ. മൂന്ന് ഉപാധികളാണ് ഇറാൻ മുന്നോട്ടുവെച്ചത്. ഇറാനിലെ നാശനഷ്ടങ്ങൾക്ക് പരിഹാരം വേണം, തുടർ ആക്രമങ്ങൾ ഉണ്ടാകില്ലെന്ന് രാജ്യാന്തര തലത്തിൽ ഉറപ്പുവേണം, ഇറാന്റെ പരാമാധികാരത്തിന് മേൽ കടന്നുകയറ്റം പാടില്ല തുടങ്ങിയ ഉപാധികളാണ് ഇറാൻ മുന്നോട്ടുവെച്ചത്

tRootC1469263">

ഉപാധികൾ യുഎസും ഇസ്രയേലും അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂ എന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു. പാകിസ്താനിലെയും റഷ്യയിലെയും ഭരണകൂടങ്ങളുമായി താൻ സംസാരിച്ചു. പ്രദേശത്ത് സമാധാനം പുലരണമെന്നാണ് തന്റെയും നിലപാട്. എന്നാൽ തങ്ങൾ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കണമെന്നും മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി. ആദ്യമായാണ് ഇറാൻ ഉപാധികൾ പരസ്യമായി അറിയിക്കുന്നത്.

അതിനിടെ ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങൾ നിർത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കി. ബഹ്‌റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ, ജോർദാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. അതേസമയം ഇസ്രയേൽ-യുഎസ് ആക്രമണത്തെപ്പറ്റി പ്രമേയത്തിൽ പരാമർശമില്ല. ഇതിനെതിരെ ഇറാൻ രംഗത്തെത്തി. പ്രമേയം പക്ഷപാതപരമാണെന്ന് ഇറാൻ ആരോപിച്ചു.

Tags