ഇന്തോനേഷ്യയിൽ 11 യാത്രക്കാരുമായി പറന്ന യാത്രാവിമാനം കാണാതായി

plane

 ഇന്തോനേഷ്യയിൽ 11 യാത്രക്കാരുമായി പറന്ന യാത്രാവിമാനം കാണാതായി. ശനിയാഴ്ച ഉച്ചയോടെ ജാവ ദ്വീപിൽ നിന്നും സുലവേസി ദ്വീപിലേക്ക് പോയ ഇന്തോനേഷ്യ എയർ ട്രാൻസ്‌പോർട്ട് കമ്പനിയുടെ എടിആർ 42-500 വിമാനമാണ് റഡാറിൽ നിന്നും അപ്രത്യക്ഷമായത്.വിമാനത്തിനായുള്ള വൻതോതിലുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.

tRootC1469263">

യോക്യാകർത്തയിൽ നിന്നും സൗത്ത് സുലവേസിയിലെ മകാസറിലേക്ക് പോവുകയായിരുന്നു വിമാനം. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.17 ഓടെ സൗത്ത് സുലവേസിയിലെ മാറൂസ് ജില്ലയിലുള്ള ലിയാംഗ്-ലിയാംഗ് എന്ന പർവ്വതമേഖലയിൽ വെച്ചാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. എട്ട് ജീവനക്കാരും ഫിഷറീസ് മന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Tags