ഇസ്രയേലും പലസ്തീൻ ജനതയും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിന് ഏക പരിഹാരമാർഗം പലസ്തീൻ രാഷ്ട്രം ; മാർപാപ്പ
Dec 1, 2025, 19:13 IST
ഇസ്രയേലും പലസ്തീൻ ജനതയും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിന് ഏക പരിഹാരമാർഗം പലസ്തീൻ രാഷ്ട്രമാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ.
‘പലസ്തീൻ രാഷ്ട്രമെന്ന പരിഹാരം ഇസ്രയേൽ അംഗീകരിക്കില്ലെന്നറിയാം. എന്നാൽ ഞങ്ങളതിനെ ഒരേയൊരു പരിഹാരമായാണ് കാണുന്നത്.’ – മാർപാപ്പ പറഞ്ഞു. തുർക്കിയിൽ നിന്ന് ലെബനനിലേക്കുള്ള യാത്രാമധ്യേ, വിമാനത്തിനുള്ളിലെ തന്റെ ആദ്യ വാർത്താസമ്മേളനത്തിലാണ് ദ്വിരാഷ്ട്ര പരിഹാരമെന്ന വത്തിക്കാൻ നിലപാട് മാർപാപ്പ ആവർത്തിച്ചത്.
tRootC1469263">.jpg)


