പാകിസ്താനിൽ സ്വകാര്യ കമ്പനിയിലെ 11 ജീവനക്കാരെ ഭീകരവാദികൾ തട്ടിക്കൊണ്ടുപോയി
Jun 6, 2025, 18:54 IST


പെഷാവർ: പാകിസ്താനിൽ അജ്ഞാതരായ ഭീകരവാദികൾ സ്വകാര്യ കമ്പനിയിലെ 11 ജീവനക്കാരെ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൻഖ്വയിലാണ് സംഭവം.
ഇസ്ലാമാബാദിൽനിന്ന് ക്വറ്റയിലേക്ക് പോകുകയായിരുന്ന സ്വകാര്യ കമ്പനിയുടെ മൂന്ന് വാഹനങ്ങളിൽ സഞ്ചരിച്ച ജീവനക്കാരെ ദേര ഇസ്മാഈൽ ഖാൻ ജില്ലയിലെ ദൊമണ്ട പാലത്തിന് സമീപം ഭീകരവാദികൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ആറുപേരെ രക്ഷിച്ചതായി പൊലീസ് അറിയിച്ചു. ബാക്കിയുള്ളവർക്കു വേണ്ടി ഭീകര വിരുദ്ധ വകുപ്പ് സൂപ്രണ്ട് ശകീൽ ഖാന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
tRootC1469263">