പാക് ആഭ്യന്തര മന്ത്രി നേരിട്ട് ഇറാനിലെത്തി; സമാധാന ചര്‍ച്ചകള്‍ പുനരാംരംഭിക്കാന്‍ നീക്കം
സമാധാന ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാനുള്ള നീക്കവുമായി മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വിക്ക് ഇറാനിലെത്തി.
അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നയതന്ത്ര നീക്കങ്ങള്‍ വീണ്ടും സജീവമാക്കി പാകിസ്ഥാന്‍.
സമാധാന ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാനുള്ള നീക്കവുമായി മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വിക്ക് ഇറാനിലെത്തി. ദ്വിദിന സന്ദര്‍ശനത്തിനായി ടെഹ്‌റാനിലെത്തിയ പാക് ആഭ്യന്തര മന്ത്രിക്ക് ഇറാന്‍ വിദേശകാര്യ മന്ത്രി എസ്‌കന്ദര്‍ മൊമേനി ഊഷ്മള സ്വീകരണം നല്‍കി. പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതിനായുള്ള വിശദമായ ചര്‍ച്ചകള്‍ക്കാണ് പാക് ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തോടെ തുടക്കമായിരിക്കുന്നത്. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനായുള്ള വിശദമായ കൂടിക്കാഴ്ചകള്‍ ഇതിനോടകം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖല നേരിടുന്ന പൊതുവായ വെല്ലുവിളികളെ ഒരുമിച്ച് നേരിടുന്നതിനും നയതന്ത്ര ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
.jpg)

