തുര്‍ക്കി മന്ത്രിയെ സ്വീകരിക്കുന്നതിനിടെ കാല്‍ വഴുതി നിലത്തുവീണ് പാക് വിദേശകാര്യമന്ത്രി
Mar 30, 2026, 05:23 IST
തുര്‍ക്കി മന്ത്രിയെ സ്വീകരിച്ച് വേദിയിലേക്ക് നടക്കുന്നതിനിടെ പാക് മന്ത്രി വഴുതി ബാലന്‍സ് തെറ്റി വീഴുകയായിരുന്നു.
ഇസ്ലാമാബാദില്‍ ഈജിപ്ത് വിദേശകാര്യ മന്ത്രി ബദര്‍ അബ്ദലട്ടിയെ ഔപചാരിക കൂടിക്കാഴ്ചക്കായി സ്വീകരിക്കുന്നതിനിടെ പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍ വീണു. ദേശകാര്യ മന്ത്രാലയത്തിലാണ് സംഭവം.
തുര്‍ക്കി മന്ത്രിയെ സ്വീകരിച്ച് വേദിയിലേക്ക് നടക്കുന്നതിനിടെ പാക് മന്ത്രി വഴുതി ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. സമീപത്തുള്ള ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മന്ത്രി തറയില്‍ വീണു. സുരക്ഷാ ഉദ്യോഗസ്ഥരും പെട്ടെന്ന് തന്നെ അദ്ദേഹത്തെ സഹായിച്ചു. വീഴ്ചയില്‍ മന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്നും യോഗം തീരുമാനിച്ചതു പോലെ തടസ്സമില്ലാതെ തുടര്‍ന്നുവെന്നും പാകിസ്ഥാന്‍ അധികൃതര്‍ വ്യക്തമാക്കി.
.jpg)


