‘ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാകിസ്താൻ പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നു’ : ട്രംപ്
വാഷിങ്ടൺ: ഇന്ത്യ പാക് യുദ്ധം നിർത്തിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിലൂടെ പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫിന്റെ ജീവൻ രക്ഷിച്ചത് താനാണെന്ന് ട്രംപ് അവകാശപ്പെട്ടു. താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാകിസ്താനിലെ 35 ദശലക്ഷം ആളുകൾ കൊല്ലപ്പെടുമായിരുന്നു എന്ന് ശഹ്ബാസ് ശരീഫ് പറഞ്ഞതായും ട്രംപ് കൂട്ടിച്ചേർത്തു. തന്റെ ഭരണത്തിന്റെ രണ്ടാം ഘട്ട ചുമലയേറ്റെടുത്ത ശേഷമുള്ള ആദ്യ സ്റ്റേറ്റ് ഓഫ് ദി യൂണിയനിൽ പങ്കെടുത്തു സംസാരിക്കുകയാരുന്നു ട്രംപ്.
tRootC1469263">താൻ പ്രസിഡന്റായി അധികാമേറ്റെടുത്ത ശേഷമുള്ള പത്ത് മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും ട്രംപ് പറഞ്ഞു. ഇസ്രായേൽ-ഹമാസ്, ഇസ്രായേൽ-ഇറാൻ, ഈജിപ്ത്-എത്യോപിയ, ഇന്ത്യ-പാകിസ്താൻ, സെർബിയ-കോസോവോ, റുവാണ്ട-ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, അർമേനിയ-അസർബൈജാൻ, കംബോഡിയ-തായ്ലാന്റ് എന്നീ രാജ്യങ്ങൾക്കിടയിലുള്ള പ്രശ്നത്തെ പരിഹരിച്ചത് താനാണെന്ന് ട്രംപ് വാദിച്ചു.
എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിൽ ട്രംപിന്റെ അവകശവാദം ഇന്ത്യ നേരത്തേ തള്ളിക്കളഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ കാരണം പാകിസ്താൻ സൈനിക ജനറലിന്റെ അഭ്യർഥനയാണെന്നായിരുന്നു ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. നേരത്തേ, ഭീമമായ താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. വലിയ യുദ്ധങ്ങൾ തടഞ്ഞിട്ടും തനിക്ക് നോബേൽ ലഭിക്കാത്തതും ഇന്ത്യ പാക് യുദ്ധം അവസാനിപ്പിക്കുന്നതിൽ തനിക്കുള്ള പങ്കിനെ കുറിച്ചും ട്രംപ് നിരവധി തവണ പറഞ്ഞിട്ടുണ്ട്.
ഇന്ത്യ-പാകിസ്താൻ സംഘർഷം ലഘൂകരിക്കാൻ ഇടപെട്ടെന്ന ചൈനയുടെ അവകാശവാദവും വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. തുടർന്ന് ഇന്ത്യയും പാകിസ്താനും ഉൾപ്പെടുന്ന വിഷയത്തിൽ ചർച്ച നടത്താൻ മൂന്നാമതൊരു കക്ഷിയെ ഉൾപ്പെടുത്തില്ലെന്ന നിലപാടും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
.jpg)


