പാകിസ്ഥാനിലെ സ്വാത് നദിയിലെ വെള്ളപ്പൊക്കം ; ഏഴ് പേർക്ക് ദാരുണാന്ത്യം


പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖിയിലെ സ്വാത് നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു കുടുംബത്തിലെ പതിനെട്ട് പേർ മുങ്ങിമരിച്ചതായി റിപ്പോർട്ട്. ഇതുവരെ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചതായാണ് റിപ്പോർട്ടുണ്ട് . “അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിലായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്, റെസ്‌ക്യൂ 1122 ലെ 80 ഉദ്യോഗസ്ഥർ തിരച്ചിൽ പ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്,”റെസ്‌ക്യൂ 1122 ഡയറക്ടർ ജനറൽ ഷാ ഫഹദ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
tRootC1469263">അതേസമയം സ്വാത് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പ്രദേശങ്ങൾ മുങ്ങിയതായും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായും അധികൃതർ പറഞ്ഞു. കാണാതായ ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി നിലവിൽ തിരച്ചിൽ നടക്കുന്നുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
