പാകിസ്ഥാനിൽ പതിനേഴുകാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വെടിവെച്ച് കൊലപ്പെടുത്തി


ഇസ്‍ലാമാബാദ്: പാകിസ്ഥാനിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ടിക്‌ടോക് താരവുമായ പതിനേഴുകാരി സനാ യൂസഫിനെ വെടിവെച്ച് കൊന്നു. ഇസ്‍ലാമാബാദിലെ സനയുടെ വീട്ടിലെത്തിയ ബന്ധുവാണ് സനയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. അക്രമി സ്ഥലത്ത് നിന്നും ഉടൻ രക്ഷപ്പെട്ടെന്നും പൊലീസ് തിരച്ചിൽ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.
tRootC1469263">വീട്ടിൽ എത്തിയ പ്രതി നിരവധി തവണ സനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സനയുടെ ദേഹത്ത് രണ്ട് വെടിയുണ്ടകൾ പതിക്കുകയും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെടുകയും ചെയ്തു. സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. സനയ്ക്ക് നീതി വേണമെന്ന ആവശ്യവുമായി ജസ്റ്റിസ് ഫോർ സന ഹാഷ്ടാഗ് ക്യാംപയ്‌നും ആരംഭിച്ചു. പാകിസ്ഥാനിൽ വ്യാപകമായുള്ള ദുരഭിമാന കൊല ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
