ഗസ്സ സമാധാന സമിതിയിൽ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിനും ക്ഷണമെന്ന് പാകിസ്താൻ
ഇസ്ലാമാബാദ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപം നൽകിയ ഗസ്സ സമാധാന സമിതിയിൽ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിനും ക്ഷണമെന്ന് പാകിസ്താൻ. ഗസ്സ സമാധാന പദ്ധതി രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സമിതിയെ പ്രഖ്യാപിച്ചത്.
ട്രംപ് തന്നെ സമിതി അധ്യക്ഷനാകുന്ന സമിതിയിൽ തുർക്കിയ, ഈജിപ്ത്, അർജന്റീന, ഇന്തോനേഷ്യ, ഇറ്റലി, മൊറോക്കോ, യു.കെ, ജർമനി, കാനഡ, ആസ്ട്രേലിയ അടക്കം 60 രാജ്യങ്ങളുടെ തലവന്മാർക്ക് ക്ഷണമുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
tRootC1469263">യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി െബ്ലയർ, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബാംഗ, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ സമിതിയിൽ അംഗങ്ങളാണ്.
.jpg)


