റഷ്യയിൽനിന്ന്​ എണ്ണ വാങ്ങാൻ ശ്രമങ്ങൾ തുടങ്ങി പാകിസ്താൻ

crude oil

ഇസ്​ലാമാബാദ്: റഷ്യയിൽനിന്ന്​ ബാരലിന്​ 50 ഡോളർ നിരക്കിൽ എണ്ണ വാങ്ങാൻ ശ്രമങ്ങൾ തുടങ്ങി പാകിസ്താൻ. സാമ്പത്തിക സ്ഥിതി അ​ങ്ങേയറ്റം മോശമായ പാകിസ്താൻ നിലവിൽ ബാരലിന് 82.78 യു.എസ് ഡോളറിനാണ്​ എണ്ണ വാങ്ങിക്കൊണ്ടിരിക്കുന്നത്​.

മോസ്കോയിൽ നിന്നുള്ള ക്രൂഡ് എണ്ണയുടെ ആദ്യത്തെ ലോഡ്​ അടുത്ത മാസം അവസാനത്തോടെ പാകിസ്താനിൽ എത്തുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. റഷ്യൻ പോർട്ടുകളിൽ നിന്നുള്ള ക്രൂഡ് എണ്ണയുടെ ഷിപ്പിംഗിന്​ 30 ദിവസമെടുക്കും. ഇരു രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ പരീക്ഷണാർത്ഥം ഒരു ലോഡ്​ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതായി എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട്​ ചെയ്തു. സാമ്പത്തിക നില അങ്ങേയറ്റം താറുമാറായ പാകിസ്താന്​ റഷ്യയിൽനിന്ന്​ വിലക്കുറവിൽ എണ്ണ ലഭിക്കുന്നത്​ വലിയ സഹായം ആകും എന്ന്​ വിലയിരുത്തപ്പെടുന്നു.

Share this story