പാക്കിസ്ഥാനിൽ വീണ്ടും ഭൂചലനം
May 6, 2025, 19:15 IST


ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ഭൂചലനം. റിക്റ്റർ സ്‌കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (NCS) അറിയിച്ചു.
10 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം എന്നാണ് കണക്കാക്കുന്നത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ ഈ മേഖലയിലെ രണ്ടാമത്തെ ഭൂചലനമാണിത്. നേരത്തെ ഏപ്രിൽ 30ന് രാത്രി 9:58-ന്, റിക്റ്റർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം രേഖപ്പെടുത്തിയിരുന്നു.
tRootC1469263">