അമേരിക്ക-ഇറാന്‍ നയതന്ത്ര ചര്‍ച്ചകളില്‍ കരട് ധാരണയായതായി സ്ഥിരീകരിച്ച് പാകിസ്ഥാന്‍

pakistan

അന്തിമ കരാറിലെത്തുന്നതിനായുള്ള ശക്തമായ ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നതെന്നും മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാകിസ്ഥാന്‍ ഔദ്യോഗികമായി വ്യക്തമാക്കി. 

അമേരിക്ക-ഇറാന്‍ നയതന്ത്ര ചര്‍ച്ചകളില്‍ കരട് ധാരണയായതായി സ്ഥിരീകരിച്ച് പാകിസ്ഥാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നിലവില്‍ നിര്‍ണായക ഘട്ടത്തിലാണെന്നും അന്തിമ കരാറിലെത്തുന്നതിനായുള്ള ശക്തമായ ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നതെന്നും മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാകിസ്ഥാന്‍ ഔദ്യോഗികമായി വ്യക്തമാക്കി. 


പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്ന ഈ ധാരണയെ സ്വാഗതം ചെയ്യുന്നതായും പാകിസ്ഥാന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, അമേരിക്കയും ഇറാനും തമ്മില്‍ രൂപപ്പെട്ടുവരുന്ന ഈ സമാധാന ധാരണകളെ ആട്ടിമറിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ രീതിയിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടി. നയതന്ത്ര നീക്കങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില കേന്ദ്രങ്ങള്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം വ്യാജ വാര്‍ത്തകളെ ജാഗ്രതയോടെ കാണണമെന്നും പാകിസ്ഥാന്‍ ഓര്‍മ്മിപ്പിച്ചു.

Tags