അഫ്ഗാനിൽ പാക്ക് വ്യോമാക്രമണം ; 9 കുട്ടികൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു

Pakistan
Pakistan

കാബൂൾ∙ അഫ്ഗാൻ–പാക്ക് ബന്ധം സംഘർഷ സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനിടെ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തി പാക്ക് സൈന്യം. തെക്കുകിഴക്കൻ ഖോസ്ക് പ്രവിശ്യയിൽ നടത്തിയ ബോംബിങ്ങിൽ 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് പറഞ്ഞു. 

ഇന്നലെ രാത്രി 7.30ഓടെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പെഷാവറിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. പാക്ക് സൈന്യം സിവിലിയന്മാരുടെ വീടിനു നേരെയാണ് ആക്രമണം നടത്തിയതെന്ന് താലിബാൻ ആരോപിച്ചു. 

tRootC1469263">

Tags