പാക് -അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ ; നാല് സായുധ പോരാളികളെ വധിച്ചതായി പാക് സൈന്യം

വസീറിസ്താൻ : പാകിസ്താൻ -അഫ്ഗാനിസ്താൻ അതിർത്തിയിൽ ഏറ്റുമുട്ടലിൽ നാല് സായുധ പോരാളികളെ വധിച്ചതായി പാക് സൈന്യം അറിയിച്ചു. വടക്കൻ വസീറിസ്താൻ ജില്ലയിലെ ഖൈസൂർ മേഖലയിലാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായും ഒളിച്ചിരിക്കുന്ന തീവ്രവാദികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പാക് സൈന്യം അറിയിച്ചു.
താലിബാനുമായി ആശയപ്പൊരുത്തമുള്ള തഹ്രീകെ താലിബാൻ പാകിസ്താൻ (പാക് താലിബാൻ) വസീറിസ്താൻ, ഖൈബർ പക്തൂൺക്വ മേഖലകളിൽ പാക് സൈന്യത്തിന് ഭീഷണി ഉയർത്തുന്നുണ്ട്. ഇവരെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സൈന്യം.