1000 രൂപയ്ക്ക് വാങ്ങിയ പെയിന്‍റിംഗ്, പരിശോധിച്ചപ്പോൾ ഏറ്റവും കുറഞ്ഞ ലേലത്തുക 8.5 കോടി

Painting bought for Rs 1000, lowest bid found to be Rs 8.5 crore
Painting bought for Rs 1000, lowest bid found to be Rs 8.5 crore

ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒരു പുരാതന യൂറോപ്യന്‍ പെയിന്‍റിംഗിന്‍റെ ഒറിജിനല്‍ കൈയിലുണ്ടെങ്കില്‍  യൂറോപ്യൻ രാജ്യങ്ങളിൽ നിങ്ങൾ കോടിപതിയാണ് . അത്തരമൊരു അനുഭവത്തിലൂടെയാണ് പെന്‍സില്‍വാനിയ സ്വദേശിനിയായ ഹെയ്ദി മാര്‍കോവ് കടന്ന് പോയത്. ഈ വർഷം ആദ്യം ചിത്രങ്ങൾ വില്പന നടത്തിയിരുന്ന ഒരു വഴിയോര കടയില്‍ നിന്നും ഹെയ്ദി വെറും 12 ഡോളറിന് ഒരു ചിത്രം വാങ്ങി. പിന്നീട് നടത്തിയ പരിശോധനയിലാണ് ആ ചിത്രത്തിന് ഏറ്റവും കുറഞ്ഞത് 8.5 കോടി രൂപ ലഭിക്കുമെന്ന് മനസിലായത്.

ആ ചിത്രം ചാര്‍ക്കോൾ കൊണ്ട് വരച്ചതായിരുന്നു. അതും 18 നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ചിത്രകാരനായ പിയേർ ഓഗുസ്റ്റ് റെനോവാർ വരച്ച ഒരു പോർട്രേറ്റ്. ഈ വര്‍ഷം ആദ്യം ഒരു ആര്‍ട്ട് കലക്ടറിന്‍റെ ശേഖരത്തില്‍ നിന്നാണ് ഈ പെയിന്‍റിംഗ് ഹെയ്ദി കണ്ടെത്തിയത്. അവിടെ ചെറിയൊരു ലേലം നടക്കുകയായിരുന്നു. 1000, 2000, 3000 ഡോളറുകൾക്ക് ചില പെയിന്‍ംഗുകൾ വിറ്റ് പോയി. പക്ഷേ, ആ ഒരു പെയിന്‍റിംഗ് മാത്രം അവരെ ഏറെ ആകര്‍ഷിച്ചു. ഒടുവില്‍ 12 ഡോളറിന് ഹെയ്ദി ആ പെയിന്‍റിംഗ് സ്വന്തമാക്കി. വീട്ടിലെത്തിയപ്പോഴും ആ പെയിന്‍റിംഗില്‍ എന്തോ അസാധാരണമായ ഒന്ന് ഹെയ്ദിക്ക് അനുഭവപ്പെട്ടു. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹെയ്ദി പെയിന്‍റിംഗിന്‍റെ പുറകിലായി ഒരു ഒപ്പ് കണ്ടെത്തി. ആ ഒപ്പ് ഫ്രഞ്ച് ചിത്രകാരനായ പിയേർ ഓഗുസ്റ്റ് റെനോവറിന്‍റെ ഭാര്യ അലിയന്‍ ചാരിഗോട്ടിന്‍റെ പെയിന്‍റിംഗാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വെളിച്ചത്തിനും നിഴലിനും ഏറെ പ്രാധാന്യം നല്‍കിയ കാലത്ത് വരച്ചിരുന്ന ചിത്രമെന്നാണ് ഹെയ്ദി ചിത്രത്തെ കുറിച്ച് പറഞ്ഞത്. തുടർന്ന് 43 വര്‍ഷം ഈ രംഗത്ത് അനുഭവപരിചയമുള്ള ഒരു ആര്‍ട്ട് അപ്രൈസറെ ചിത്രം കാണിച്ചപ്പോളാണ് അതിന്‍റെ യഥാര്‍ത്ഥ മൂല്യം ഹെയ്ദി തിരിച്ചറിയുന്നത്. പിന്നീട് ചിത്രം ഒരു സംഘം ആര്‍ട്ട് ചരിത്രകാരന്മാരും വിദഗ്ദരും പരിശോധിക്കുകയും ചിത്രത്തിന്‍റെ ആധികാരികത ഉറപ്പിക്കുകയും ചെയ്തു. ലേലത്തില്‍ വയ്ക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞത് 8.5 കോടി രൂപയെങ്കിലും ചിത്രത്തിന് ലഭിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. 

Tags

News Hub