ഓപ്പണ്‍ എ.ഐ.യുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് സാം ആള്‍ട്മാനെ പുറത്താക്കി

google news
ai


ചാറ്റ് ജി.പി.ടി. ഓപ്പണ്‍ എ.ഐ.യുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് സാം ആള്‍ട്മാനെ പുറത്താക്കി. പിന്നാലെ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാന്‍ രാജിവയ്ക്കുകയും ചെയ്തു. കമ്പനിയെ മുന്നോട്ട് നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നാണ് കമ്പനി പറയുന്നത്. ഓപ്പണ്‍ എഐയുടെ ചീഫ് ടെക്നോളജി ഓഫിസര്‍ മിറ മൊറാട്ടിയാണ് ഇടക്കാല സിഇഒയെന്നും കമ്പനി അറിയിച്ചു.

കഴിഞ്ഞ നവംബറിലാണ് സാമിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍ എഐ ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചത്. തുടക്കത്തില്‍ വന്‍ സ്വീകാര്യത ലഭിച്ച എഐ ചാറ്റ് ബോട്ട് പിന്നീട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഉപയോക്താക്കളുടെ എണ്ണത്തില്‍ അടക്കം വന്‍കുറവുണ്ടായി. ഇതോടെയാണ് സാം ആള്‍ട്മാനെ പുറത്താക്കല്‍ നടപടികളിലേക്ക് കമ്പനി നീങ്ങിയത്.

സാം ആള്‍ട്മാനെ പുറത്താക്കിയതിന് പിന്നാലെ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാന്‍ രാജി വെക്കുകയും ചെയ്തു. 2015 ഡിസംബറിലാണ് സാം ആള്‍ട്മാന്‍, ഗ്രെഗ് ബ്രോക്ക്മാന്‍, റെയ്ഡ് ഹോഫ്മാന്‍, ജെസിക്ക ലിവിങ്സ്റ്റണ്‍, പീറ്റര്‍ തിയേല്‍, ഇലോണ്‍ മസ്‌ക്, ഇല്യ സുറ്റ്സ്‌കെവര്‍, ട്രെവര്‍ ബ്ലാക്ക് വെല്‍, വിക്കി ചെയുങ്, ആന്‍ഡ്രേ കാര്‍പതി, ഡര്‍ക്ക് കിങ്മ, ജോണ്‍ ഷുള്‍മാന്‍, പമേല വഗാറ്റ, വൊസേക്ക് സറെംബ എന്നിവര്‍ ചേര്‍ന്ന് ഓപ്പണ്‍ എഐയ്ക്ക് തുടക്കമിട്ടത്.

Tags