ഫ്‌ലൈദുബായ് വിമാനം ടെല്‍ അവീവിലെ കെട്ടിടത്തിലേക്ക് ഇടിച്ചിറക്കാന്‍ ഒമാനി കോ-പൈലറ്റ് പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്

oman pilot

ഹമാം അല്‍ ഹമ്മാമിയുടെ ആദ്യ ലക്ഷ്യം ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കൊലപ്പെടുത്തുകയായിരുന്നു.

ഫ്‌ലൈദുബായ് വിമാനത്തിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കോക്പിറ്റിനുള്ളില്‍ ആക്രമിച്ച ഒമാനി കോ പൈലറ്റ് ഹമാം അല്‍-ഹമ്മാമി വിമാനം ടെല്‍ അവീവിലെ ഒരു കെട്ടിടത്തിലേക്ക് ഇടിച്ചിറക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. കോ പൈലറ്റ് ഹമ്മാം അല്‍ ഹമ്മാമി വിമാനത്തിന്റെ എഞ്ചിനുകള്‍ ഓഫ് ചെയ്യാന്‍ ശ്രമിച്ചിരിക്കാമെന്നും ഇറ്റാലിയന്‍ ദിനപത്രമായ കൊറിയറെ ഡെല്ല സെറ റിപ്പോര്‍ട്ട് ചെയ്തു.
ഹമാം അല്‍ ഹമ്മാമിയുടെ ആദ്യ ലക്ഷ്യം ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിമാനം ടെല്‍ അവീവിലേക്ക് പറത്തി അവിടെയുള്ള ഒരു ഉയരം കൂടിയ കെട്ടിടത്തില്‍ ഇടിച്ചിറക്കാനായിരുന്നു പദ്ധതി.


ഫ്‌ലൈദുബായ് വിമാനം FZ1073-ല്‍ നടന്ന കോക്പിറ്റ് ആക്രമണത്തിന്റെ വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ദൃക്‌സാക്ഷികളുടെ മൊഴികള്‍, വിമാന ജീവനക്കാര്‍ വ്യോമയാന അധികൃതര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍, വിമാനത്താവള ജീവനക്കാരുടെയും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെയും വിവരങ്ങള്‍, വിവിധ വ്യോമയാന ഡാറ്റ പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ആക്രമണത്തിന് മുമ്പ് അല്‍ ഹമ്മാമി പ്രാര്‍ത്ഥിക്കുന്നതായി നടിക്കുകയും തുടര്‍ന്ന് കോക്പിറ്റിലുണ്ടായിരുന്ന ക്രാഷ് ആക്സ് ഉപയോഗിച്ച് പിന്നില്‍ നിന്ന് ക്യാപ്റ്റനെ ആക്രമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തെ ഇസ്രായേല്‍ 'ഭീകരാക്രമണം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒമാനി പൈലറ്റിന് ടെല്‍ അവീവിലേക്ക് പറക്കാന്‍ എങ്ങനെ അനുമതി ലഭിച്ചുവെന്നതടക്കമുള്ള കാര്യങ്ങളും ഇസ്രായേല്‍ അധികൃതര്‍ അന്വേഷിച്ചുവരികയാണ്.

Tags