ഇറാന്‍- അമേരിക്ക വെടി നിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ എണ്ണവിലയില്‍ ഇടിവ്

crude oil

ഇന്ത്യയ്ക്ക് ആശ്വാസമായി രണ്ട് എല്‍പിജി കപ്പലുകള്‍ ഉടന്‍ തീരത്തെത്തും

ഇറാന്‍- അമേരിക്ക വെടി നിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ എണ്ണവിലയില്‍ ആശ്വാസം. ബ്രെന്റ് ക്രൂഡ് വിലയില്‍ 19 ശതമാനം ഇടിവുണ്ടായി. അസംസ്‌കൃത എണ്ണ വില ബാരലിന് 92 ഡോളറായി. അമേരിക്കന്‍ വിപണികളിലും നേട്ടമുണ്ടായി. എന്‍വിഡിയ,ടെസ്ല,ഇന്റല്‍ ഓഹരികള്‍ക്ക് നേട്ടം. ജാപ്പനീസ് ഓഹരി വിപണി നിക്കൈയും കൊറിയന്‍ വിപണി കോസ്പിയും 6% നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു.

ഇന്ത്യയ്ക്ക് ആശ്വാസമായി രണ്ട് എല്‍പിജി കപ്പലുകള്‍ ഉടന്‍ തീരത്തെത്തും. ഗ്രീന്‍ സാന്‍വി, ഗ്രീന്‍ ആശ എന്ന 2 എല്‍പിജി ടാങ്കറുകളാണ് തീരത്ത് എത്തുക. രണ്ട് കപ്പലുകളിലുമായി 60000 മെട്രിക് ടണ്ണിലധികം എല്‍പിജി ഉണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുള്ള 16 ഇന്ത്യന്‍ ടാങ്കറുകള്‍ക്ക് കൂടി ഹോര്‍മുസ് കടക്കാന്‍ ഉടന്‍ അനുമതി ലഭിക്കുമെന്ന് ഷിപ്പിംഗ് മന്ത്രാലയം പ്രതീക്ഷ പങ്കുവെച്ചു. രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

Tags