ആണവായുധ പദ്ധതി കൂടുതൽ ശക്തമാക്കും : കിം ജോങ് ഉൻ

kimjongun

 പ്യോങ്യാങ്: ആണവായുധ പദ്ധതി കൂടുതൽ ശക്തമാക്കുമെന്ന് അറിയിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. കൂടുതൽ ആണവായുധങ്ങൾ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മകൾക്കൊപ്പം രാത്രി സൈനിക പരേഡിൽ പ​​ങ്കെടുത്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

14,000 സൈനികർ പരേഡിൽ പ​ങ്കെടുത്തു. കിം സങ് സ്വകയറിലാണ് പരേഡ് നടന്നതെന്ന് ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്ലൈഡ്ലൈറ്റുകൾക്ക് കീഴിൽ നടന്ന പരേഡിൽ ഉത്തരകൊറിയൻ യുദ്ധവിമാനങ്ങളും പ​ങ്കെടുത്തിരുന്നു. കിമ്മിന്റെ പിൻഗാമി​യാകുമെന്ന് പ്രതീക്ഷിക്കുന്ന മകളും പരേഡിൽ പ​ങ്കെടുത്തു. എന്നാൽ, പാർട്ടി കോൺഗ്രസിൽ പുതിയ ചുമതലകളൊന്നും കിമ്മിന്റെ മകൾക്ക് നൽകിയിരുന്നില്ല.

tRootC1469263">

അതേസമയം, ഉത്തരകൊറിയയുടെ കൈവശമുണ്ടായിരുന്ന പല ആയുധങ്ങളും സൈനികപരേഡിൽ പ്രദർശിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്. ടാങ്കുകൾ, ഇന്റർ കോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈലുകൾ, ഹൈപ്പർസോണിക് ഗ്ലൈഡ് വാഹനങ്ങൾ, ട്രാൻസ്​പോർട്ടർ ഇറക്ടർ തുടങ്ങിയ ആയുധങ്ങളാണ് പരേഡിൽ ഉത്തരകൊറിയ പ്രദർശിപ്പിക്കാതിരുന്നത്.

പരേഡുകളിൽ വ്യാപകമായി ആയുധങ്ങൾ പ്രദർശിപ്പിക്കുന്നത് കിമ്മിന്റെ രീതിയായിരുന്നു. എന്നാൽ, ഇക്കുറി പരേഡിൽ സംയമനം പാലിച്ചത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. 

Tags