ഇറാനുമായി ആണവ കരാറിന് ഉടന്‍ സാധ്യത; ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു നയതന്ത്ര പരിഹാരമുണ്ടാകുമെന്ന് ട്രംപ്

trump
trump

ജി7 ഉച്ചകോടിക്ക് ശേഷം മടങ്ങിയെത്തിയാല്‍ ഇത് നടക്കുമെന്നും ഇറാന്‍ അംഗീകരിച്ചില്ലെങ്കില്‍ അത് വിഡ്ഢിത്തമാകുമെന്നും ട്രംപ് പ്രതികരിച്ചു.

ഇറാനുമായി ആണവ കരാറിന് ഉടന്‍ സാധ്യതയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഉടന്‍ ഒരു നയതന്ത്ര പരിഹാരമുണ്ടാകുമെന്ന് ട്രംപ് കാനഡയില്‍ പറഞ്ഞു. 

ജി7 ഉച്ചകോടിക്ക് ശേഷം മടങ്ങിയെത്തിയാല്‍ ഇത് നടക്കുമെന്നും ഇറാന്‍ അംഗീകരിച്ചില്ലെങ്കില്‍ അത് വിഡ്ഢിത്തമാകുമെന്നും ട്രംപ് പ്രതികരിച്ചു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.

tRootC1469263">

ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് തടയുകയാണ് തന്റെ ലക്ഷ്യം. ഈ പ്രതിസന്ധി ഇറാന്‍ വരുത്തി വെച്ചതാണ്. അവരെ പല തവണ ഉപദേശിച്ചതാണ്. ജനങ്ങള്‍ ടെഹ്റാന്‍ വിട്ടു പോകണമെന്നും ട്രംപ് പറഞ്ഞു.

Tags