അമേരിക്കയിലെ ആയിരക്കണക്കിന് കമ്പനികളിൽ നുഴഞ്ഞുകയറി ഉത്തരകൊറിയൻ ഹാക്കർമാർ
അമേരിക്കയിലെ ആയിരക്കണക്കിന് കമ്പനികളെ നടുക്കി ഉത്തരകൊറിയൻ ഹാക്കർമാരുടെ ആക്രമണം. അമേരിക്കയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഓപ്പൺ സോഴ്‌സ് സോഫ്റ്റ്വെയർ പാക്കേജിലാണ് ഹാക്കർമാർ നുഴഞ്ഞുകയറിയത്.ഉത്തര കൊറിയൻ ഹാക്കർമാരാണ് ആക്രമണം നടത്തിയതെന്നാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള സൈബർ ഇന്റലിജൻസ് സ്ഥാപനമായ മാൻഡിയന്റ് നൽകുന്ന സൂചന. ആക്രമണത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ മാസങ്ങൾ എടുത്തേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഉത്തര കൊറിയൻ ഭരണകൂടത്തിന് ഫണ്ട് കണ്ടെത്താൻ ക്രിപ്‌റ്റോ കറൻസി മോഷ്ടിക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമാണ് ഈ സൈബർ ആക്രമണമെന്നാണ് കരുതുന്നത്. ഇത്തരത്തിൽ മോഷ്ടിക്കുന്ന പണം ഉത്തര കൊറിയ പലപ്പോഴും അവരുടെ ആണവ, മിസൈൽ പദ്ധതികൾക്കായാണ് ചെലവഴിക്കുന്നതെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്തു. ഇതിനു മുമ്പും സമാനമായ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. കിം ജോങ് ഉൻ ഭരണകൂടം നേരിട്ട് നടത്തുന്ന സൈബർ ആർമികളാണ് ഇത്തരം ആക്രമണങ്ങൾ നടത്താറുള്ളത്.
.jpg)


