അമേരിക്കയെ ലക്ഷ്യം വെയ്ക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ
പുതിയ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം കിം ജോങ് ഉന്‍ രാജ്യത്തെ പ്രശംസിച്ച് അഭിസംബോധന ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പുതിയ മിസൈല്‍ എഞ്ചിന്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ തന്ത്രപരമായ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അത്യാധുനിക മിസൈല്‍ പരീക്ഷണമാണ് കിം ജോങ് ഉന്‍ നടത്തിയത്. പുതിയ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം കിം ജോങ് ഉന്‍ രാജ്യത്തെ പ്രശംസിച്ച് അഭിസംബോധന ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയെ ലക്ഷ്യം വെയ്ക്കാന്‍ ശേഷിയുള്ള മിസൈല്‍ എഞ്ചിനാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. അമേരിക്കയുടെ ഭൂപ്രദേശം വരെ എത്താന്‍ കഴിയുന്ന മിസൈലുകളുടെ ആയുധശേഖരം വികസിപ്പിക്കാനും നവീകരിക്കാനുമാണ് കിം ജോങ് ഉന്റെ നീക്കം. ഇതിന് മുന്നോടിയായി ആണ് ഇപ്പോള്‍ മിസൈല്‍ പരീക്ഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
.jpg)


