ഇറാന്റെ പുതിയ പരമോന്നത നേതാവിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉത്തരകൊറിയ

korea

 ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മുജ്തബ ഖാംനഈക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉത്തരകൊറിയ. ഇറാന് മേലുള്ള അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ആക്രമണങ്ങളെ 'നിയമവിരുദ്ധം' എന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ വിശേഷിപ്പിച്ചു.

 കൂടാതെ ഇറാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്യോങ്യാങ്ങിലെ ഏറ്റവും വലിയ യുദ്ധക്കപ്പലിൽ നിന്ന് ക്രൂയിസ് മിസൈൽ പരീക്ഷണവും നടത്തി. പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഉത്തരകൊറിയയുടെ ഈ നീക്കം തന്ത്രപരമായ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.

ഇറാനിലെ പുതിയ നേതാവിനെ തിരഞ്ഞെടുത്തതായ ഔദ്യോഗിക പ്രഖ്യാപനം നടന്നത് കഴിഞ്ഞ ദിവസമാണ്. തങ്ങളുടെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഇറാൻ ജനതയുടെ അവകാശത്തെയും തീരുമാനത്തെയും ഞങ്ങൾ ആദരിക്കുന്നു' -മന്ത്രാലയ വക്താവ് പ്രസ്താവിച്ചതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു

Tags