കിം ജോങ് ഉൻ മരിച്ചെന്ന അഭ്യൂഹങ്ങൾ തള്ളി ഉത്തര കൊറിയ; ആരോഗ്യവാനായുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ഔദ്യോഗിക മാധ്യമങ്ങൾ

North Korea denies rumors of Kim Jong Un's death; official media releases photos of him in good health

പ്യോങ്യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മരിച്ചെന്ന അഭ്യൂഹങ്ങൾ തള്ളി ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ. 42-കാരനായ കിം ജോങ് ഉൻ ആരോഗ്യവാനായി പൊതുവേദിയിലെത്തിയ ചിത്രങ്ങൾ ഉത്തര കൊറിയൻ ഔദ്യോഗിക പത്രമായ 'റോഡോങ് സിൻമുൻ' പുറത്തുവിട്ടു. മകൾ കിം ജൂ എയ്ക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും ഒപ്പം വസ്ത്ര-പാദരക്ഷാ പ്രദർശനം സന്ദർശിക്കുന്ന ചിത്രങ്ങളാണ് പത്രം പ്രസിദ്ധീകരിച്ചത്.

ഗുരുതരമായ മസ്തിഷ്കാഘാതത്തെ തുടർന്ന് കിം ജോങ് ഉൻ അബോധാവസ്ഥയിലായി ബെയ്ജിങ്ങിൽ വെച്ച് മരണപ്പെട്ടുവെന്ന് യുഎസിൽ താമസിക്കുന്ന ചൈനീസ് വിമതൻ വാൻജുൻ ഷി തെളിവുകളില്ലാതെ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും തള്ളിക്കളയുന്നതാണ് പുറത്തുവന്ന പുതിയ ദൃശ്യങ്ങൾ.

അതിർത്തികളിലോ നയതന്ത്ര തലങ്ങളിലോ യാതൊരു അസ്വാഭാവിക നീക്കങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, കിമ്മിന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ദക്ഷിണ കൊറിയൻ രസന്വേഷണ ഏജൻസികളും വ്യക്തമാക്കിയിട്ടുണ്ട്. 2020-ൽ ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് കിം മരിച്ചെന്ന തരത്തിൽ സമാനമായ രീതിയിൽ മുൻപും വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.

Tags