ഒരു കപ്പലിനെയും ഹോര്‍മുസ് കടലിടുക്ക് കടത്തി വിടില്ല,കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ചിട്ടുള്ള മൈനുകള്‍ നശിപ്പിക്കാന്‍ യുഎസ് സേന നടപടി തുടങ്ങും ; ട്രംപ്
ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും അവിടെനിന്ന് പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും യുഎസ് നാവികസേന തടയുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത നടപടികളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തടയുമെന്നും ഒരു കപ്പലിനെയും ഹോര്‍മുസ് കടലിടുക്ക് കടത്തി വിടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് നാവികസേന ഉടന്‍ നാവിക ഉപരോധത്തിനുള്ള തയ്യാറെടുപ്പ് നടത്തുമെന്നും ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറാനുമായുള്ള ചര്‍ച്ചയില്‍ ഭൂരിഭാഗം കാര്യങ്ങളിലും ധാരണയായെങ്കിലും, ഏറ്റവും പ്രധാനപ്പെട്ട 'ആണവ' വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇറാന്‍ തയ്യാറായില്ല. ഇതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമെന്ന് ട്രംപ് തന്റെ കുറിപ്പില്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും അവിടെനിന്ന് പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും യുഎസ് നാവികസേന തടയുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ ഭീഷണി ഉയര്‍ത്തുന്നുവെന്നും ഇത് ലോകത്തെ തന്നെ ബന്ദിയാക്കുന്ന പിടിച്ചുപറി ആണെന്നും ട്രംപ് ആരോപിച്ചു. ഇറാന് നികുതിയോ ടോളോ നല്‍കി അന്താരാഷ്ട്ര പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെയും തടയാന്‍ നാവികസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കപ്പലുകള്‍ക്ക് സമുദ്രപാതയില്‍ സുരക്ഷ നല്‍കില്ല. കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ചിട്ടുള്ള മൈനുകള്‍ നശിപ്പിക്കാന്‍ യുഎസ് സേന നടപടി തുടങ്ങും. സമാധാനപരമായി നീങ്ങുന്ന കപ്പലുകള്‍ക്കോ യുഎസ് സേനയ്‌ക്കോ നേരെ ഇറാന്‍ വെടിയുതിര്‍ത്താല്‍ കടുത്ത തിരിച്ചടി നല്‍കുമെന്നും ട്രംപ് ഭീഷണി മുഴക്കി.
.jpg)

