കുവൈറ്റ് വിമാനത്താവളത്തിലെ ആക്രമണത്തില്‍ പങ്കില്ല ; യുഎസിന്റെ മിസൈല്‍ പ്രതിരോധ സംവിധാനത്തിലെ സാങ്കേതിക തകരാര്‍ മൂലം സംഭവിച്ചതെന്ന ആരോപണവുമായി ഇറാന്‍

Iran-US conflict likely; India advises citizens in Iran to leave the country

മേഖലയില്‍ കടുത്ത യുദ്ധസാഹചര്യങ്ങള്‍ നിലനില്‍ക്കുകയാണ്.

 കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പാസഞ്ചര്‍ ടെര്‍മിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ ആക്രമണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഇറാന്‍. വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് കാരണം തങ്ങളുടെ ആക്രമണമല്ലെന്നും മറിച്ച് കുവൈറ്റില്‍ വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ നിര്‍മ്മിത പേട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണെന്നും ഐആര്‍ജിസി വക്താവ് അവകാശപ്പെട്ടതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മേഖലയില്‍ കടുത്ത യുദ്ധസാഹചര്യങ്ങള്‍ നിലനില്‍ക്കുകയാണ്.

തങ്ങളുടെ സൈന്യമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന തരത്തില്‍ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഇറാന്‍ പൂര്‍ണ്ണമായി നിഷേധിക്കുകയാണ്. ശത്രു മിസൈലുകളെ പ്രതിരോധിക്കാന്‍ സ്ഥാപിച്ച അമേരിക്കന്‍ സിസ്റ്റത്തിന്റെ തന്നെ പിഴവാണ് വിമാനത്താവളത്തില്‍ പതിക്കാന്‍ കാരണമായതെന്നാണ് ഇറാന്റെ പുതിയ വാദം. എന്നാല്‍ ഈ വാദം അമേരിക്ക നിഷേധിച്ചിട്ടുണ്ട്.

Tags