മോദി ട്രംപ് കൂടിക്കാഴ്ചയില്‍ സ്ഥിരീകരണമില്ല

Whatever India wants, they will get it, says US President Donald Trump, praising Prime Minister Narendra Modi

ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ട്രംപിന്റെ ചൈനീസ് സന്ദര്‍ശനം.

ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്കിടെ നടക്കുന്ന ക്വാഡ് നേതാക്കളുടെ യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തുമോ എന്നതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. കൂടിക്കാഴ്ച നടന്നാലും ഹ്രസ്വ ചര്‍ച്ചയ്ക്ക് മാത്രമാണ് സാധ്യത. ഏതാനും മണിക്കൂറുകള്‍ മാത്രം മനിലയില്‍ ചെലവഴിക്കുന്ന ട്രംപ് തുടര്‍ന്ന് ചൈനയിലെ ഷെന്‍ഷെനിലേക്ക് പോകും. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ട്രംപിന്റെ ചൈനീസ് സന്ദര്‍ശനം.


മനിലയില്‍ ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ട്രംപ്-മോദി കൂടിക്കാഴ്ച നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ട്രംപ് അധിക സമയം മനിലയില്‍ ചെലവഴിക്കില്ലെന്നാണ് ഒടുവിലത്തെ വിവരം. ഇരുനേതാക്കളും തമ്മില്‍ ഹ്രസ്വമായ കൂടിക്കാഴ്ച നടന്നാലും വ്യാപാര കരാര്‍ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ ചര്‍ച്ചയാകാനുള്ള സാധ്യത വിരളമാണെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Tags