അമേരിക്കയിലെ ഫ്‌ലോറിഡയില്‍ സ്വകാര്യവിമാനം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു

usa


പാം ബീച്ച് കൗണ്ടിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12:50നാണ് സ്വകാര്യ വിമാനം തകര്‍ന്നുവീണത്.

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ സ്വകാര്യവിമാനം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. ഓസ്റ്റിനില്‍ നിന്ന് ബഹമാസിലേക്ക് പോയ ലിയര്‍ജെറ്റ് 60 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 


പാം ബീച്ച് കൗണ്ടിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12:50നാണ് സ്വകാര്യ വിമാനം തകര്‍ന്നുവീണത്. ജനവാസ മേഖലയിലാണ് വിമാനം വീണത്. ഈ വര്‍ഷം അമേരിക്കയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ വിമാന അപകടമാണ് സംഭവിച്ചത്. 

തകര്‍ന്നുവീഴാന്‍ പോകുന്നു, ഇനി സമയമില്ലെന്നായിരുന്നു പൈലറ്റിന്റെ അവസാന സന്ദേശം. ഐസും ശക്തമായ ടര്‍ബുലന്‍സും മോശം കാലാവസ്ഥയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.
 

Tags