അമേരിക്കയില്‍ വീടിന് നേരെ ആക്രമണം: വെടിവെപ്പില്‍ രണ്ട് കുട്ടികളും ഗര്‍ഭിണിയും അടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു
കൊലയാളിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി പൊലീസ് അറിയിച്ചു.
യു എസിലെ പെന്‍സില്‍വാനിയ സംസ്ഥാനത്തുള്ള ഇറി നഗരത്തില്‍ ഉണ്ടായ കൂട്ടവെടിവെപ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒരു വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ രണ്ട് കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. കൊലയാളിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി പൊലീസ് അറിയിച്ചു.
ആക്രമണം നടക്കുമ്പോള്‍ വീടിന് പുറത്തുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് വെടിയേല്‍ക്കുകയും ഇവര്‍ പിന്നീട് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. വാര്‍ത്തയറിഞ്ഞ് പ്രത്യേക പോലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ അക്രമി വീടിനുള്ളില്‍ കടന്നു. പിന്നീട് പോലീസ് വീടിനുള്ളില്‍ പ്രവേശിച്ചപ്പോഴേക്കും അക്രമിയടക്കം വീട്ടിലുണ്ടായിരുന്ന ഒന്‍പത് പേരും മരിച്ച നിലയിലായിരുന്നു.
തന്റെ 28 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഇത്തരമൊരു ദുരന്തം കണ്ടിട്ടില്ലെന്നും നഗരത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും വലിയ ജീവഹാനി ആദ്യമായിരിക്കുമെന്നും ഇറി പോലീസ് ചീഫ് റിക്ക് ലോറ പ്രതികരിച്ചു. ആക്രമണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു
.jpg)


