നൈജീരിയയിൽ ചാവേർ ആക്രമണം ; 23 പേർ കൊല്ലപ്പെട്ടു, നൂറിലേറെ പേർക്കു പരിക്ക്
മയ്ദുഗുരി: വടക്കുകിഴക്കൻ നൈജീരിയയിൽ ചാവേർ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്കു പരിക്കേറ്റു.
ബോർനോ സംസ്ഥാനത്തിൻറെ തലസ്ഥാനമായ മയ്ദുഗുരി നഗരത്തിൽ തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണമെന്ന് ബോർനോ പോലീസ് അറിയിച്ചു.
പ്രധാന മാർക്കറ്റിലും യൂണിവേഴ്സിറ്റി ഓഫ് മയ്ദുഗുരി ടീച്ചിംഗ് ഹോസ്പിറ്റലിൻറെ പ്രവേശന കവാടത്തിലും ഉൾപ്പെടെ ജനക്കൂട്ടം തടിച്ചുകൂടിയ മൂന്നിടത്തായിരുന്നു ഒരേസമയം സ്ഫോടനമുണ്ടായത്. ആക്രമണത്തിൻറെ ഉത്തരവാദിത്വം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ബോക്കോ ഹറാം ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. 2009 മുതൽ ബോക്കോ ഹറാം ഭീകരർ നൈജീരിയയിൽ ആക്രമണം നടത്തിവരികയാണ്.
tRootC1469263">.jpg)


