ഗ്രീന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പുതിയ നയം മാറ്റം എച്ച്-1ബി വിസ ഉടമകള്‍ക്ക് ബാധകമായേക്കില്ലെന്ന് സൂചന
സാമ്പത്തിക നേട്ടമുണ്ടാക്കുന്നതോ അല്ലെങ്കില്‍ ദേശീയ താല്‍പ്പര്യമുള്ളതോ ആയ സേവനങ്ങള്‍ നല്‍കുന്ന നിരവധി അപേക്ഷകര്‍ക്ക് ഈ പ്രക്രിയയ്ക്കിടെ അമേരിക്കയില്‍ തന്നെ തുടരാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ സ്ഥിരതാമസ രേഖയായ ഗ്രീന്‍ കാര്‍ഡുമായി ബന്ധപ്പെട്ട നയം മാറ്റം എച്ച്-1ബി വിസ ഉടമകള്‍ക്ക് ബാധകമായേക്കില്ലെന്ന് സൂചന. ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്ന എച്ച്-1ബി വിസ ഉടമകള്‍ക്ക് അമേരിക്ക വിടേണ്ട സാഹചര്യമുണ്ടാകില്ലെന്ന് സൂചിപ്പിച്ച് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് വക്താവ് സാക്ക് കഹ്ലര്‍ രംഗത്തെത്തി. സാമ്പത്തിക നേട്ടമുണ്ടാക്കുന്നതോ അല്ലെങ്കില്‍ ദേശീയ താല്‍പ്പര്യമുള്ളതോ ആയ സേവനങ്ങള്‍ നല്‍കുന്ന നിരവധി അപേക്ഷകര്‍ക്ക് ഈ പ്രക്രിയയ്ക്കിടെ അമേരിക്കയില്‍ തന്നെ തുടരാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ കുടിയേറ്റ നയത്തില്‍ വലിയ മാറ്റം വരുത്തി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് പ്രഖ്യാപനം നടത്തിയത്. പുതിയ നയം അനുസരിച്ചു, ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍, ആദ്യം അമേരിക്ക വിടണം, തുടര്‍ന്ന് മാതൃരാജ്യത്തെ എംബസിയോ കോണ്‍സുലേറ്റോ മുഖേന അപേക്ഷ സമര്‍പ്പിക്കണം. സ്റ്റാറ്റസ് മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ അസാധാരണമായ സാഹചര്യങ്ങളില്‍ ഒഴികെ രാജ്യത്തിന് പുറത്തുള്ള കോണ്‍സുലാര്‍ പ്രോസസിങ്ങിലൂടെ മാത്രമേ അത് ചെയ്യാവൂ എന്നാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് അറിയിച്ചത്.
.jpg)

