മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ പുതിയ അറസ്റ്റ് വാറന്റ്


ധാക്ക : ഇന്ത്യയിൽ അഭയം തേടിയ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് പുതിയ അറസ്റ്റ് വാറന്റ്. മകൾ സൈമ വാജിദ് ഉൾപ്പെടെ മറ്റ് 17 പേർക്കെതിരെയും വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തി ഭൂമി സ്വന്തമാക്കിയെന്നാണ് ഇവർക്കെതിരായ കുറ്റം. ധാക്ക മെട്രോപൊളിറ്റൻ കോടതിയുടേതാണ് നടപടി.
അഴിമതിവിരുദ്ധ കമീഷൻ (എ.സി.സി) ഇവർക്കെതിരെ സമർപ്പിച്ച കുറ്റപത്രം സീനിയർ സ്പെഷൽ ജഡ്ജി സക്കീർ ഹുസൈൻ ഗാലിബ് സ്വീകരിച്ചു. പ്രതിപ്പട്ടികയിലുള്ളവർ ഒളിവിൽ കഴിയുന്ന സാഹചര്യത്തിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസിലെ അന്വേഷണ റിപ്പോർട്ട് മേയ് നാലിന് ഹാജരാക്കാൻ കോടതി അഴിമതിവിരുദ്ധ കമീഷന് നിർദേശം നൽകി. തുടർന്ന് വാദം ആരംഭിക്കും.
