എൻ്റെ ഒറ്റ വാക്കിൽ യുദ്ധം അവസാനിക്കും’: അവകാശ വാദവുമായി ട്രംപ്
പുതിയൊരു അവകാശ വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് അമേരിക്കൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് . ഇസ്രായേൽ താൻ പറഞ്ഞാൽ യുദ്ധം നിർത്തുമെന്നാണ് ട്രംപ് പറഞ്ഞത്.
ഞാൻ പറയുന്നതെന്തോ അതവർ ചെയ്യും. ഇസ്രായേൽ ഒരു ടീം പ്ലെയർ ആണെന്നും ട്രംപ് പറയുന്നു. നേരത്തെ നെതന്യാഹുവുമായി അലോചിച്ച് മാത്രമേ തീരുമാനമെടുക്കു എന്ന് പറഞ്ഞയാളാണ് ഇപ്പോൾ വാക്ക് മാറ്റിപ്പറഞ്ഞിരിക്കുന്നത്. ഇത് ഇസ്രായേലിനും തിരിച്ചടിയാകാനാണ് സാധ്യത. എന്നാൽ ചർച്ചകളിൽ നിന്ന് ഇറാൻ വിട്ട് നിൽക്കുന്നത് ഇതോടെ അമേരിക്കയ്ക്കും തിരിച്ചടിയായിട്ടുണ്ട്.
യുദ്ധം നീണ്ടു പോകുന്നത് ട്രംപിൻ്റെ ജനസമ്മിതിയെ ബാധിച്ചതായാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിനെതിരെ വലിയ പ്രതിഷേധം അമേരിക്കയിൽ ഉയർന്ന് വന്നിരുന്നു. അമേരിക്കയിൽ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ഇത് തിരിച്ചടിയായേക്കാമെന്ന പേടിയിലാണ് ഇപ്പോൾ ഇങ്ങനെയൊരു വാദവുമായി എത്തിയിരിക്കുന്നത്.
.jpg)


