ട്രംപിനെക്കാള്‍ വലിയ ഒരു പങ്കാളി തന്റെ രാജ്യത്തിനില്ല, നെതന്യാഹു
Sep 25, 2026, 07:31 IST
ട്രംപിനെക്കാള്‍ വലിയ ഒരു പങ്കാളി തന്റെ രാജ്യത്തിനില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ സൈന്യത്തെ തകര്‍ക്കാനായതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപിന്റെ പിന്തുണയ്ക്ക് നെതന്യാഹു നന്ദി പറഞ്ഞു. ട്രംപിനെക്കാള്‍ വലിയ ഒരു പങ്കാളി തന്റെ രാജ്യത്തിനില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. യുഎന്‍ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു.
ഹമാസ്, ഹിസ്ബുള്ള, ഹൂതികള്‍ എന്നിവയ്‌ക്കെതിരെയും ഇറാന്‍, ഇറാഖ്, സിറിയ, പലസ്തീന്‍ എന്നിവിടങ്ങളിലെ സംഘങ്ങള്‍ക്കെതിരെയും ഇസ്രായേല്‍ ഏഴ് മുന്നണികളില്‍ യുദ്ധം നടത്തുകയാണെന്ന് നെതന്യാഹു വ്യക്തമാക്കി.
.jpg)

