ഇറാന്‍ യുദ്ധത്തിന് സമയപരിധി നിശ്ചയിക്കില്ലെന്ന് നെതന്യാഹു

Netanyahu

യുദ്ധം പകുതിദൂരത്തിലധികം പിന്നിട്ടിരിക്കുന്നുവെന്നും ഇറാനിലെ ഇസ്ലാമിക ഭരണകൂടം ആഭ്യന്തര തകര്‍ച്ച നേരിടുമെന്നും നെതന്യാഹു പറഞ്ഞു.

ഇറാന്‍ യുദ്ധത്തിന് സമയപരിധി നിശ്ചയിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ന്യൂസ് മാക്സ് ടെലിവിഷനോടാണ് നെതന്യാഹുവിന്റെ പ്രതികരണം. യുദ്ധം പകുതിദൂരത്തിലധികം പിന്നിട്ടിരിക്കുന്നുവെന്നും ഇറാനിലെ ഇസ്ലാമിക ഭരണകൂടം ആഭ്യന്തര തകര്‍ച്ച നേരിടുമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബഫ് അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയാറാകുമോ എന്ന് പരിശോധിച്ചുവരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് പറഞ്ഞു. ന്യൂയോര്‍ക്ക് പോസ്റ്റിനോടാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.. ഒരാഴ്ചയ്ക്കുള്ളില്‍ അക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.

Tags