ഖത്തര്‍ ആക്രമണത്തിന് പിന്നാലെ നെതന്യാഹു ഒറ്റപ്പെടുന്നു

netanyahu
netanyahu

ആക്രമണം നെതന്യാഹുവിന്റെ മാത്രം തീരുമാനമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതും അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായതും ഇസ്രയേലിന് തിരിച്ചടിയാണ്.

ഖത്തര്‍ ആക്രമിച്ചുള്ള ഇസ്രായേല്‍ തീക്കളിയില്‍ ഒറ്റപ്പെട്ട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.ആക്രമണം നെതന്യാഹുവിന്റെ മാത്രം തീരുമാനമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതും അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായതും ഇസ്രയേലിന് തിരിച്ചടിയാണ്.


ആക്രമണത്തിന് പിന്നാലെ അറബ് ശക്തിയുടെ വേദിയായി മാറിയിരിക്കുകയാണ് ദോഹ. യുഎഇ പ്രധാനമന്ത്രി ഖത്തറിലെത്തി. ജോര്‍ദാന്‍,സൗദി ഭരണാധികാരികളും ദോഹയിലേക്കെത്തച്ചേര്‍ന്നിട്ടുണ്ട്. അമേരിക്കയുമായി സഖ്യത്തിലുള്ള ജിസിസി രാജ്യത്ത് ഇസ്രയേല്‍ നടത്തിയ ഏപക്ഷീയ ആക്രമണത്തിലെ രോഷം അറബ് മേഖലയിലാകെ പടരുകയാണ്. വിവിധ രാജ്യത്തലവന്മാര്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അമര്‍ഷമാണ് ദോഹയിലെത്തി പങ്കുവയ്ക്കുന്നത്. സ്വന്തം മണ്ണ് സംരക്ഷിക്കാനുള്ള ഏത് നടപടിയയെയും പിന്തുണയ്ക്കുമെന്ന് ദോഹയിലെത്തിയ യുഎഇ പ്രസിഡന്ര്‍റ് വ്യക്തമാക്കിയിട്ടുണ്ട്. . ഇസ്രയേലിന്റെ ക്രിമിനല്‍ നടപടിയാണെന്ന് സൌദി അറേബ്യയും തുറന്നടിച്ചു. ഇസ്രയേലിനെതിരെ യുഎന്‍ രക്ഷാസമിതിക്ക് കത്ത് അയച്ച ഖത്തര്‍ , മധ്യസ്ഥ ചര്‍ച്ചകളില്‍ നിന്ന് പൂര്‍ണമായി പിന്മാറുമോയെന്നതാണ് ഇനി അറിയേണ്ടത്.

tRootC1469263">

Tags