നേപ്പാളുമായി ബന്ധം ശക്തമാക്കാൻ ഇന്ത്യ; 15,000 കോടി രൂപയുടെ സാമ്പത്തിക സഹായ പാക്കേജ്

neppal

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 15,000 കോടി രൂപയുടെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചു. നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ടാണ് നിർണായക നീക്കം.

വ്യാപാരം, ഊർജം, ഗതാഗതം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം വർധിപ്പിക്കും. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതൽ വിപുലമാക്കുന്നതിനുള്ള സംയുക്ത കാഴ്ചപ്പാട് രേഖയ്ക്കും ധാരണയായിട്ടുണ്ട്.

അയോധ്യ–ജനക്പൂർ റെയിൽ ബന്ധം ഉൾപ്പെടെയുള്ള ഗതാഗത പദ്ധതികളും സന്ദർശനത്തിന്റെ ഭാഗമായി ശ്രദ്ധ നേടി. അതിർത്തി കടന്നുള്ള യാത്രയും വ്യാപാരവും സുഗമമാക്കുന്നതിലൂടെ ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. 
 

Tags