ഇന്ത്യ–നേപ്പാൾ ബന്ധത്തിൽ പുതിയ നീക്കം ; പ്രധാനമന്ത്രി ബലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ സ്വീകരണം

neppal

 നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ ഇന്ത്യയിലെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിലെത്തി. തിങ്കളാഴ്ചയാണ് അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള സാമ്പത്തിക സഹകരണം, ഊർജമേഖലയിലെ പങ്കാളിത്തം, ഗതാഗത ബന്ധങ്ങൾ എന്നിവയാണ് ചർച്ചകളിലെ പ്രധാന വിഷയങ്ങൾ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തമാക്കുന്നതും ചർച്ചയായേക്കും.

അയോധ്യ–ജനക്പൂർ റെയിൽ ബന്ധം ഉൾപ്പെടെയുള്ള പുതിയ ഗതാഗത പദ്ധതികളും കൂടിക്കാഴ്ചയിൽ പ്രാധാന്യം നേടും. ഇന്ത്യ–നേപ്പാൾ ബന്ധത്തിൽ പുതിയ അധ്യായത്തിന് സന്ദർശനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. 

Tags