അയൽരാജ്യങ്ങൾ തങ്ങളുടെ മണ്ണ് അമേരിക്കയ്ക്കും ഇസ്രായേലിനും സൈനിക ആവശ്യങ്ങൾക്കായി വിട്ടുനൽകുന്നത് ഉടൻ അവസാനിപ്പിക്കണം : ഇറാൻ
Mar 20, 2026, 18:59 IST
ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ നയതന്ത്ര യുദ്ധത്തിലേക്ക് നീങ്ങുന്നു. 12 ഗൾഫ്-അറബ്-ഇസ്‌ലാമിക് രാജ്യങ്ങൾ ഇറാനെതിരെ എടുത്ത നിലപാടിനെ തള്ളിക്കൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. തങ്ങളുടെ രാജ്യത്തിനെതിരായ നീക്കങ്ങൾ ഏകപക്ഷീയമാണെന്നും മേഖലയിലെ യഥാർത്ഥ ശത്രുക്കളെ തിരിച്ചറിയണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
അയൽരാജ്യങ്ങൾ തങ്ങളുടെ മണ്ണ് അമേരിക്കയ്ക്കും ഇസ്രായേലിനും സൈനിക ആവശ്യങ്ങൾക്കായി വിട്ടുനൽകുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ആക്രമണങ്ങൾക്ക് സൗകര്യം ഒരുക്കുന്നവരും പിന്തുണയ്ക്കുന്നവരും ഇസ്രായേൽ നടത്തുന്ന 'കുറ്റകൃത്യങ്ങളിൽ' തുല്യ പങ്കാളികളാണെന്ന് ഇറാൻ കുറ്റപ്പെടുത്തി.
.jpg)


